തലശേരി പുന്നോലിലെ സിപിഐ എം പ്രവർത്തകൻ ഹരിദാസൻ വെട്ടിക്കൊന്ന കേസിൽ ഗൂഢാലോചന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പുന്നോലിലെ ആര്‍എസ്‌എസ് നേതാവ് മാടപ്പീടിക സമന്‍ഗ ഹൗസില്‍ ആത്മജിനെയാണ് അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
പ്രവര്‍ത്തകന്‍ ആത്മജനാ(30)ണ് അറസ്റ്റിലായത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ആത്മജനെ അറസ്റ്റ് ചെയ്തത്. ഹരിദാസനെ കൊലപ്പെടുത്താന്‍ ആത്മജന്റെ നേതൃത്വത്തില്‍ രണ്ടുതവണ ശ്രമങ്ങളുണ്ടായെന്നും ആയുധം നല്‍കിയതില്‍ ഇയാള്‍ക്ക് പങ്കുള്ളതായും പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത തലശേരി നഗരസഭാ കൗൺസിലറും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷുള്‍പ്പെടെ നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലയില്‍ നേരിട്ട് പങ്കെടുത്ത ദീപു, നിഖില്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. അതിനിടെ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കൊടുവാള്‍ പൊലീസ് കണ്ടെടുത്തു. പുന്നോൽ മാക്കൂട്ടം റെയിൽവേ ഗേറ്റിനടുത്ത കാടുപിടിച്ച സ്ഥലത്തുനിന്നാണ് കൊടുവാൾ കണ്ടെടുത്തത്. മൂർച്ചയേറിയ, അറ്റം വളഞ്ഞ, 53 സെന്റീമീറ്റർ നീളമുള്ള കൊടുവാളിൽ രക്തക്കറയുമുണ്ട്.
കൃത്യം നടക്കുന്ന സമയത്ത് ഉപയോഗിച്ച കാവിമുണ്ടും ടീഷർട്ടും പുന്നോൽ കൊമ്മൽവയലിലെ വീട്ടിൽനിന്ന് കണ്ടെത്തി. തുണികൾ കൂട്ടിയിട്ട അയലിൽനിന്ന് പൊലീസ് സാന്നിധ്യത്തിൽ പ്രതി വസ്‌ത്രം എടുത്തു നൽകി. പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളും കസ്റ്റഡിയിലെടുത്തു. കേസിൽ നാലുപേരെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. കേസിൽ പൊലീസ് അന്വേഷിക്കുന്ന ചാലക്കരയിലെ മീത്തലെ കേളോത്ത് വീട്ടിൽ ദീപക് എന്ന ദീപു തൃശൂർ ഒല്ലൂർ സ്‌റ്റേഷൻ പരിധിയിൽനിന്ന് വ്യാപാരിയുടെ 94 ലക്ഷം രൂപ കൊള്ളയടിച്ച കേസിലും പ്രതിയാണെന്നും പുറത്തുവന്നു.
ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഫെബ്രുവരി 21 ന് പുലര്‍ച്ചയെയാണ് ഹരിദാസനെ വീട്ടുമുറ്റത്ത് വച്ച് ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയത്.