പെട്രോള്‍ ടാങ്ക് ഫുള്ളാക്കിക്കോ, ഇലക്ഷന്‍ ഓഫര്‍ തീരുന്നു; മോദിയെ ട്രോളി രാഹുല്‍

0
48

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിരിക്കെ മോദിക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് രാഹുല്‍ മോദിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘എത്രയും പെട്ടെന്ന് തന്നെ പെട്രോള്‍ ടാങ്ക് നിറച്ചുവെച്ചോളൂ, മോദിയുടെ തെരഞ്ഞെടുപ്പ് ഓഫര്‍ തീരാന്‍ പോവുകയാണ്,” എന്നാണ് രാഹുല്‍ പോസ്റ്റില്‍ പറയുന്നത്.

 

സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് തടഞ്ഞുവെക്കുകയും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വില വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പതിവുരീതികളില്‍ ഒന്നാണ്. ഇതിനെ ട്രോളിയാണ് രാഹുല്‍ഗാന്ധി രംഗത്തുവന്നത്.