ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളെ വീണ്ടും ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖില്‍ പൈലി നിരപരാധിയാണെന്നാണ് സുധാകരന്റെ ന്യായീകരണം. ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന്‍ ആവര്‍ത്തിച്ചു. ധീരജിനെ നിഖില്‍ കുത്തുന്നത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയശേഷം രക്ഷപ്പെട്ട നിഖിൽ പൈലിയെ എറണാകുളത്തേക്കുള്ള ബസില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. എന്നാൽ, ഏതെല്ലാം മറച്ചുവെച്ചാണ് പ്രതികളെ ന്യായീകരിച്ച് സുധാകരൻ വീണ്ടും രംഗത്തുവന്നിരിക്കുന്നത്.
സുധാകരന്റെയും വി ഡി സതീശന്റെയും അടുത്ത അനുയായിയും ഇടുക്കി ജില്ലയിലെ വിശ്വസ്തനും കൂടിയാണ് നിഖിൽ പൈലി. ഇതിനുമുമ്പും ക്രിമിനൽ കേസുകളിൽ നിഖിൽ പൈലി പ്രതിയായിട്ടുണ്ട്. സുധാകരൻ അടക്കമുള്ള ചില കോൺഗ്രസ് നേതാക്കളാണ് ഈ ക്രിമിനലുകളെ എന്നും സഹായിക്കുന്നത്.
ധീരജിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തെത്തുടര്‍ന്നാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നേരത്തേയും നിഖിലിനെ ന്യായീകരിച്ച് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. പ്രതിയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നായിരുന്നു നേരത്തെ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയത്.
രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും. നിഖില്‍ ആണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തതെന്നും അന്ന് സുധാകരന്‍ പറഞ്ഞത്.