സൈനികര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

0
86

ഉത്തര്‍പ്രദേശില്‍ സൈനികര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. സോന്‍ഭദ്രയിലെ മാര്‍കുന്ദി താഴ്വരയിലാണ് സംഭവം.വാഹനത്തിന്റെ നിയന്ത്രണം നഷ്‌ട‌മായതാണ് അപകട കാരണം. ഗാസിയാബാദ് സ്വദേശി കൃഷ്‌ണാബീര്‍ സിംഗ്(45) ആണ് അപകടത്തില്‍ മരിച്ചത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കുശിനഗറില്‍ നിന്നും സോന്‍ഭദ്രയിലെ ഒബ്രയിലേക്ക് പോയ സിഐഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 37 സൈനികരാണ് ബസിലുണ്ടായിരുന്നത്.