Monday
12 January 2026
31.8 C
Kerala
HomeKeralaഎല്ലാ ക്ലാസുകള്‍ക്കും വാര്‍ഷിക പരീക്ഷ; മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ

എല്ലാ ക്ലാസുകള്‍ക്കും വാര്‍ഷിക പരീക്ഷ; മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ

എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷ മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 ന് ആരംഭിച്ച് ഏപ്രില്‍ 2 ന് അവസാനിക്കും.

ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനലവധി ആയിരിക്കുമെന്നും ജൂണ്‍ 1 ന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവൃത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും.

അധ്യാപകര്‍ക്ക് മെയ് മാസത്തില്‍ പരിശീലനം നല്‍കും. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ നികത്താന്‍ എന്‍ എസ് എസ് ഹയര്‍ സെക്കന്ററി നടത്തുന്ന ‘തെളിമ ‘പദ്ധതി വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കും വിധം പരീക്ഷ ക്രമീകരിക്കും. ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങള്‍ മധ്യവേനലവധിയായിരിക്കും.ഒമ്പത് വരെ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷകള്‍ നടത്തുക എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ സുപ്രധാന പ്രഖ്യാപനമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments