വടകരയില്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ എട്ടു വയസുകാരനെ മൂന്ന് മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

0
108

വടകരയില്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ എട്ടു വയസുകാരനെ മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ രക്ഷപ്പെടുത്തി. മുട്ടുങ്ങല്‍ കക്കാട്ട് പള്ളിയിലാണ് സംഭവം. വരാന്റെതയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് കടഭിത്തിക്കിടയിൽ കുടുങ്ങിയത്.

 

ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും മൂന്ന് മണിക്കൂറിലധികം നടത്തിയ ശ്രമത്തിന് ഒടുവിലാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കടൽതീരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കടൽഭിത്തിക്കിടയിൽ കുടുങ്ങി.

ഇത് എടുക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി കരിങ്കല്ലിനിടയിൽ അകപ്പെട്ടത്. ക്രെയിനും ജെസിബിയും ഉപയോഗിച്ച് കല്ലുകൾ മാറ്റി രാത്രി ഒമ്പത് മണിയോടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.