ഗുണ്ടാപ്പക: തൃശൂരിൽ അർധരാത്രി യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

0
86

തൃശൂർ കേച്ചേരിയിൽ അർധരാത്രി യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. കേച്ചേരി സ്വദേശിയും കേച്ചേരി മത്സ്യമാർക്കറ്റിൽ ജോലിക്കാരനുമായ ഫിറോസ് (40)ആണ് കൊല്ലപ്പെട്ടത്. രണ്ടം​ഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഫിറോസ് നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ്. ഇയാൾ കഞ്ചാവ് ഇടപാടുകൾ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫിറോസ് താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലെത്തിയ അക്രമി സംഘം വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. വയറിന് പരുക്കേറ്റ ഫിറോസിനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ വൈരാ​ഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.