സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യം റ​ഷ്യ​ന്‍ സേ​ന പി​ടി​ച്ചെ​ടു​ത്തു

0
30

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാ​യ ഉക്രൈനിലെ സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യം റ​ഷ്യ​ന്‍ സേ​ന പി​ടി​ച്ചെ​ടു​ത്തു. വെള്ളിയാഴ്ചത്തെ ആ​ക്ര​മ​ണശേ​ഷം ആ​ണ​വ​നി​ല​യം റ​ഷ്യ​ന്‍ സൈ​ന്യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​വ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ അ​വ​സ്ഥ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഉക്രൈൻ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഇ​രു​ട്ടി​ലാ​ണ് ആ​ണ​വ​നി​ല​യ​ത്തി​നു നേ​ര്‍​ക്ക് റ​ഷ്യ​ന്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ലാ​ന്‍റി​ലെ ‌അ​ഞ്ച് നി​ല​ക​ളു​ള്ള പ​രി​ശീ​ല​നകേ​ന്ദ്ര​ത്തി​നു നേ​ര്‍​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ കെ​ട്ടി​ടം തീ​പി​ടി​ച്ച്‌ ക​ത്തി. പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലും ലാ​ബോ​ര്‍​ട്ട​റി​യി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ണു​വി​കി​ര​ണ​ത്തോ​ത് ഉ​യ​ര്‍​ന്നി​രു​ന്നു. റ​ഷ്യ ആ​ക്ര​മ​ണം തു​ട​ര്‍​ന്ന​ത് സ്ഥ​ല​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തു​ന്ന​തി​ന് ത​ട​സ​മാ​യി.

ഒ​രു മ​ണി​ക്കൂ​റോ​ളം അ​ഗ്നി​ശ​മ​ന സേ​ന​യെ റ​ഷ്യ​ന്‍ സൈ​ന്യം പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന​തി​ല്‍​നി​ന്നും ത​ട​ഞ്ഞ​താ​യും പ​റ​യു​ന്നു. ഇ​തോ​ടെ സ​മീ​പ കെ​ട്ടി​ട​ത്തി​ലേ​ക്കും തീ ​പ​ട​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ 05:20 ന് ​തീ പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ഗ്നി​ശ​മ​നസേ​ന പ​റ​ഞ്ഞു.

ചെ​ര്‍​ണോ​ബ് ആ​ണ​വ​ദു​ര​ന്തം “ആ​വ​ര്‍​ത്തി​ക്കാ​ന്‍’ മോ​സ്കോ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ഉക്രൈൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മി​ര്‍ സെ​ല​ന്‍​സ്കി ആ​രോ​പി​ച്ചു. റ​ഷ്യ​യ​ല്ലാ​തെ ഒ​രു രാ​ജ്യ​വും ആ​ണ​വ​നി​ല​യ​ങ്ങ​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ല. മ​നു​ഷ്യ​രാ​ശി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. ഭീ​ക​ര രാ​ഷ്ട്രം ഇ​പ്പോ​ള്‍ ആ​ണ​വ ഭീ​ക​ര​ത​യി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സെ​ല​ന്‍​സ്കി പ​റ​ഞ്ഞു.