മലയാളി വ്ലോഗർ റി​ഫ മെ​ഹ്നു​വി​ന്‍റെ മരണം; വീഡിയോകോൾ വിളിച്ചതിനുപിന്നാലെ ആത്മഹത്യ ചെയ്യാൻ എന്ത് കാരണമെന്ന് ബന്ധുക്കൾ

0
27

വ്ലോഗറും ആ​ല്‍​ബം താ​ര​വു​മാ​യ പാ​വ​ണ്ടൂ​ര്‍ മ​ന്ദ​ല​ത്തി​ല്‍ അ​മ്പ​ല​പ്പ​റ​മ്പി​ല്‍ റി​ഫ മെ​ഹ്നു​വി​ന്‍റെ (21) ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി ബ​ന്ധു​ക്ക​ള്‍. ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. വീട്ടിലേക്ക് വീഡിയോകോൾ വിളിച്ചതിനുപിന്നാലെയാണ് റിഫയെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇതിലെ ദുരൂഹതെ നീക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

മ​ര​ണ​ദി​വ​സം പു​റ​ത്തു ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് മെ​ഹ്നാ​സി​നെ റി​ഫ വി​ളി​ച്ചി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ നേ​രം വൈ​കു​ന്ന​തി​നെ ചൊ​ല്ലി​യും വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. വ്‌​ളോ​ഗ​ര്‍ ജോ​ലി​യും അ​തു​വ​ഴി​യു​ള്ള പ്ര​ശ​സ്തി​യും ഭ​ര്‍​ത്താ​വി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്ന​താ​യും ഇ​ത് മാ​ന​സി​ക​ വി​ഷ​മ​ത്തി​നി​ട​യാ​ക്കി​യ​താ​യും വി​വ​ര​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലു​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി​ ന​ല്‍​കാ​നാ​ണ് ബന്ധുക്കളുടെ തീ​രു​മാ​നം.

ദു​ബാ​യ് ജാ​ഫി​ലി​യ​യി​ലെ ഫ്ളാ​റ്റി​ലാ​ണ് റി​ഫ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന വി​വ​ര​മാ​ണു ദു​ബാ​യി​ലെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ല​ഭി​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​ത്മ​ഹ​ത്യ ചെ​യ്യ​ത്ത​ക്ക കാ​ര​ണ​ങ്ങ​ളൊ​ന്നും റി​ഫ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

രാ​ത്രി ഒമ്പത് മണിക്ക് റി​ഫ വി​ഡി​യോ​കോ​ളി​ല്‍ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ജോ​ലി സ്ഥ​ല​ത്തു നി​ന്നാ​ണു വി​ളി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ് മ​ക​ന് ചും​ബ​നം ന​ല്‍​കി​യാ​ണു സം​സാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇതിനുപിന്നാലെയാണ് മരണവർത്തയും ബന്ധുക്കളെ തേടിയെത്തുന്നത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം പു​റ​ത്തു ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സ് തി​രി​കെ ഫ്ളാ​റ്റി​ലെ​ത്തി​യ​പ്പോ​ള്‍ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ റി​ഫ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണു ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്.

മെ​ഹ്നാ​സ് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് റി​ഫ​യു​ടെ മ​ര​ണ​വി​വ​രം വീ​ഡി​യോ സ്റ്റോ​റി​യാ​യി പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​വീ​ഡി​യോ പി​ന്നീ​ട് നീക്കി. ഇക്കാര്യം അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. ഇതേപ്പറ്റി പൊലീസ് അന്വേഷിക്കുമെന്നാണ് സൂചന.