Thursday
1 January 2026
31.8 C
Kerala
HomeKeralaവ്‌ളോഗർ നേഹയുടെ ആത്മഹത്യ; സുഹൃത്തിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

വ്‌ളോഗർ നേഹയുടെ ആത്മഹത്യ; സുഹൃത്തിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

യുട്യൂബ് വ്‌ളോഗറും മോഡലുമായ നേഹയെ കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് സിദ്ധാർത്ഥിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നേഹ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പായി സിദ്ധാർഥിന് അയച്ച വാട്ട്സ്അപ് സന്ദേശങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നത്. സിദ്ധാർത്ഥിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. മരണത്തിന് പിന്നിൽ ലഹരി മാഫിയയ്ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

മാ‍ർച്ച് രണ്ടിനാണ് കണ്ണൂർ സ്വദേശിനിയായ നേഹയെ കൊച്ചിയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്ന നേഹ ആറു മാസം മുൻപാണ് കൊച്ചിയിലെത്തിയത്. കണ്ണൂർ സ്വദേശിയായ സുഹൃത്ത് സിദ്ധാർഥുമൊന്നിച്ചായിരുന്നു കൊച്ചിയിൽ താമസം. മരണം നടന്ന ദിവസം സിദ്ധാർത്ഥ് നാട്ടിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. നേഹയുടെ സഹായത്തിനായി ഒരു സുഹൃത്ത് ഫ്ലാറ്റിലുണ്ടായിരുന്നു. സംഭവ ദിവസം സുഹൃത്ത് ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഫോണിൽ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി. അപ്പോഴാണ് നേഹയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് സുഹൃത്തിന്റെ മൊഴി.
നേഹയുടെ ഫ്‌ളാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തിരുന്നു. കൂടാതെ, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നു യുവാക്കളിൽ ഒരാളുടെ പക്കൽനിന്നു 15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്.

RELATED ARTICLES

Most Popular

Recent Comments