ചെങ്കൊടി കാണുമ്പോൾ ചിലർക്ക് വല്ലാത്ത അലർജി, അത്തരം മാടമ്പിമാരുടെ താങ്ങിലും തണലിലുമല്ല പ്രസ്ഥാനം വളർന്നത്- മുഖ്യമന്ത്രി

0
53

ചെങ്കൊടി കാണുമ്പോൾ ചിലർക്ക് വല്ലാത്ത അലർജിയാണെന്നും പണ്ട് പല മാടമ്പിമാർക്കും അത്തരം അലർജിയുണ്ടായിരുന്നു.അത്തരം മാടമ്പിമാരുടെ താങ്ങിലും തണലിലുമല്ല ഈ പ്രസ്ഥാനം വളർന്നതെന്ന് ചെങ്കൊടി കാണുമ്പോൾ ഹാലിളകുന്നവർ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ നവോത്ഥാന കാലഘട്ടത്തിൻ്റെ ശരിയായ പിന്തുടർച്ച കമ്മ്യൂണിസ്റ്റുകാരിലൂടെയാണുണ്ടായത്. കേരളത്തിൽ വലിയ മാറ്റങ്ങൾക്കു വേണ്ടി ഇടപെടൽ നടത്തിയത് ഇടതുപക്ഷ സർക്കാരുകളാണ്.എന്നാൽ ആ മാറ്റത്തെ തകർക്കാനാണ് വലതുപക്ഷ സർക്കാരുകൾ ശ്രമിച്ചതെന്നും മുഖ്യമന്ത്രി.സമസ്ത മേഖലയിലും ഫലപ്രദമായ ഇടപെടൽ വേണമെന്നാണ് സർക്കാർ കാണുന്നത്.കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മേഖലയിലുമുണ്ടാകണം.

2016 നു മുൻപു വരെ പൊതു വിദ്യാഭ്യാസം തകർച്ചയിലായിരുന്നു.എന്നാൽ പിന്നീടിങ്ങോട്ട് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും ആത്മവിശ്വാസം നേടുന്ന വളർച്ച കൈവരിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.