Thursday
1 January 2026
30.8 C
Kerala
HomeKeralaലൈംഗികാതിക്രമം; ടാറ്റൂ ആർട്ടിസ്റ്റ് ഒളിവില്‍; കൊച്ചിയിലെ ടാറ്റൂ ആര്‍ടിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ലൈംഗികാതിക്രമം; ടാറ്റൂ ആർട്ടിസ്റ്റ് ഒളിവില്‍; കൊച്ചിയിലെ ടാറ്റൂ ആര്‍ടിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ലൈംഗികാതിക്രമ ആരോപണത്തില്‍ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ആരോപണമുയര്‍ന്ന ഇന്‍ങ്ക്‌ഫെക്റ്റഡ് എന്ന ടാറ്റൂ സ്റ്റുഡിയോ പൂട്ടി ടാറ്റൂ ആര്‍ടിസ്റ്റ് ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ചേരാനെല്ലൂര്‍ പൊലിസിനാണ് അന്വേഷണ ചുമതല. ആരോപണം ഉന്നയിച്ച യുവതി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി നല്‍കിയിരുന്നില്ല. പക്ഷെ നടന്ന അതിക്രമത്തെ പറ്റി വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്.

പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ‘ഇങ്ക്‌ഫെക്ടഡ്’ ടാറ്റൂ പാര്‍ലറില്‍ വെച്ച് ക്രൂരമായ ലൈംഗീക അതിക്രമത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ടാറ്റൂ ചെയ്യാനായി പാര്‍ലറിലെത്തിയ തന്നെ സൂചി മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു. സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയാണ് പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തിയെങ്കിലും അതിക്രമിച്ചതായി പറയുന്ന വ്യക്തിയുടെ പേര് യുവതി പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments