Friday
2 January 2026
23.1 C
Kerala
HomePolitics'ഞാനും ചെന്നിത്തലയും അടുക്കുന്നതില്‍ സതീശൻ ബേജാറാവണ്ട'- കെ മുരളീധരൻ

‘ഞാനും ചെന്നിത്തലയും അടുക്കുന്നതില്‍ സതീശൻ ബേജാറാവണ്ട’- കെ മുരളീധരൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടുത്ത വിമർശനവുമായി കെ മുരളീധരൻ എംപി. താനും രമേശ് ചെന്നിത്തലയും തമ്മിൽ അടുക്കുന്നതിൽ സതീശൻ ബേജാറാവണ്ടെന്ന് കെ മുരളീധരൻ തുറന്നടിച്ചു. അകല്‍ച്ചയുള്ളവര്‍ തമ്മില്‍ അടുക്കും. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസിലെ ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണം മുരളീധരനും ചെന്നിത്തലയുമാണെന്ന് പരോക്ഷമായി വിമർശിച്ച് വി ഡി സതീശൻ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായാണ് മുരളീധരന്റെ പ്രതികരണം. പുനഃസംഘടന സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാൻ മുരളീധരൻ തയ്യാറായില്ല.

കോണ്‍ഗ്രസ്സില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പരിധി വിടുന്ന പ്രചരണങ്ങള്‍ നേരിടാന്‍ അറിയാമെന്ന മുന്നറിയിപ്പും വി ഡി സതീശന്‍ നൽകിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments