കുവൈത്തില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അഞ്ചംഗ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.
പുണെ സ്വദേശിയും സാല്‍മിയ നാസര്‍ സൗദ് അല്‍ സബാഹ് ക്ലിനിക്കിലെ ഡോക്ടറുമായ ഷഹിസ്ത മുഹമ്മദ് ഹുസൈന് സോളങ്കി (37), ഭര്‍ത്താവ് ഉമര്‍ ഗുലാം (41) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തായി ജഹ്റ ആശുപത്രി അധികൃതര്‍ അറിയിച്ചു. അബ്ദലിയിലേക്കു വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം.