പാലായില്‍ ​ഗര്‍ഭിണിയുടെ വ​യ​റി​നു ച​വി​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ചു; നാലുപേർ അറസ്റ്റിൽ

0
48

കോട്ടയം പാലായിൽ ഗർഭിണിയുടെ വയറിനു ചവിട്ടി പരിക്കേൽപ്പിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാ​ലാ ഞൊ​ണ്ടി​മാ​ക്ക​ല്‍ കവലയിലാണ് സംഭവം. അതിക്രമം തടഞ്ഞ യുവതിയുടെ ഭർത്താവിനെയും അക്രമികൾ മർദിച്ചു. പാ​ലാ സ്വ​ദേ​ശി​ക​ളാ​യ ജി​ന്‍​സി, ഭ​ര്‍​ത്താ​വ് അ​ഖി​ല്‍ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം കൊണ്ട്വാ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

സംഭവത്തിൽ വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ​ക​ളാ​യ പൂ​വ​ര​ണി പാ​റ​പ്പ​ള്ളി ക​റു​ത്തേ​ട​ത്ത് ശ​ങ്ക​ര്‍ കെ ​എ​സ് (39), അ​മ്പാ​റ നി​ര​പ്പേ​ല്‍ പ്ലാ​ത്തോ​ട്ട​ത്തി​ല്‍ ജോ​ണ്‍​സ​ണ്‍ (38), വ​ര്‍​ക്ക്‌​ഷോ​പ്പി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ന​രി​യ​ങ്ങാ​നം ചെ​മ്പ​ന്‍​പു​ര​യി​ട​ത്തി​ല്‍ ആ​ന​ന്ദ് (23), മേ​വ​ട വെ​ളി​യ​ത്ത് സു​രേ​ഷ് (55) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​യ​റി​ന് ച​വി​ട്ടേ​റ്റ യു​വ​തി പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്കേ​റ്റ​തി​നെതു​ട​ര്‍​ന്ന് യു​വ​തി​ക്ക് രക്തസ്രാവം ഉണ്ടായി. എന്നാൽ, ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മ​ല്ല. ആക്രമണ ശേഷം കടന്നുകളഞ്ഞ പ്രതികളെ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു.