Tuesday
23 December 2025
29.8 C
Kerala
HomeIndiaവീട്ടില്‍ ഉഗ്രസ്‌ഫോടനം; 7 പേര്‍ മരിച്ചു, 3 വീടുകള്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്

വീട്ടില്‍ ഉഗ്രസ്‌ഫോടനം; 7 പേര്‍ മരിച്ചു, 3 വീടുകള്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്

പടക്കം നിർമിക്കുന്ന വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉഗ്രസ്‌ഫോടനത്തില്‍ സമീപത്തെ മൂന്ന് വീടുകള്‍കൂടി തകര്‍ന്നിട്ടുണ്ടെന്ന് ഭഗല്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാര്‍ സെന്‍ പറഞ്ഞു. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സ്‌ഫോടനം.

തതര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നതെന്നും സംഭവത്തെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പടക്കനിര്‍മാണ തൊഴില്‍ ചെയ്തിരുന്ന കുടുംബം താമസിച്ചിരുന്ന വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments