ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ സാധിക്കില്ല: കോടിയേരി

0
49

ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ സാധിക്കില്ലെന്ന് ആർ എസ് എസിനെ ഓർമിപ്പിച്ച് കോടിയേരി ബാലകൃഷ്‌ണൻ. കൊലപ്പെടുത്താൻ കഴിഞ്ഞാലും തോൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം അക്രമത്തിലും കൊലപാതകത്തിലും വിശ്വസിക്കുന്നില്ല .അങ്ങേയറ്റം സംയമനം പാലിച്ചാണ് പാർട്ടി മുന്നോട്ടു പോകുന്നതെന്നും ഇത് ദൗർബല്യമായി കാണരുത് . നാടിനും ജനങ്ങൾക്കും വേണ്ടിയാണ് പാർട്ടി സംയമനം പാലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർ വിശ്വസിക്കുന്ന പാർട്ടിയാണ് സി.പി.ഐ.എമ്മെന്ന് കോടിയേരി പറഞ്ഞു . ഈ നാടിൻ്റെ രക്ഷ സി.പി.എമ്മിലൂടെയെന്ന് ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.ജനോപകാരപ്രദമായ നടപടികൾക്കുള്ള അംഗീകാരമാണ് തുടർ ഭരണമെന്നും അധെഹമ് കൂട്ടിച്ചേർത്തു.

അതേസമയം കൊവിഡ് കാലത്ത് സംസ്ഥാനത്തെ ഒരാളെ പോലും പട്ടിണിക്കിടാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇലക്ഷനിൽ ജനങ്ങൾക്ക് നൽകിയിട്ടുള്ള വാഗ്ദാനം നടപ്പാക്കുകയാണ് പാർട്ടി ലക്ഷ്യം.കേരളത്തിലെ ഭൂരിപക്ഷ ജനതയുടെ പാർട്ടിയായി സിപിഐഎമ്മിനെ മാറ്റണം. ബിജെപിയെ രാജ്യത്ത് നിന്നും പുറത്താക്കണമെന്നും മതേതരത്വം സംരക്ഷിക്കുന്ന പാർട്ടി ഭരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.