മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ അണുവായുധ പ്രയോഗമുണ്ടാകും; റഷ്യയുടെ മുന്നറിയിപ്പ്

0
91

മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി റഷ്യ. തുടങ്ങിവെച്ചാല്‍ ആണവായുധങ്ങള്‍ പ്രയോഗിച്ചുള്ള ഒരു മൂന്നാം ലോകമഹായുദ്ധം നടക്കുമെന്നും അത് വിനാശകരമാവുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കി.

അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാവ്‌റോവിന്റെ പ്രസ്താവന. യുക്രൈനുമായി രണ്ടാം റൗണ്ട് ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അമേരിക്ക അതിന് തടസ്സം നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”ഞങ്ങള്‍ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ യുക്രെയ്ന്‍ യു.എന്‍ നിര്‍ദേശമനുസരിച്ച്‌ സമയം വെച്ച്‌ കളിക്കുകയാണ്”-ലാവ്‌റോവ് പറഞ്ഞു.