മൂവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

0
55

മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയില്‍ കാറും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഇസ്‌മയില്‍ ,കാര്‍ യാത്രക്കാരി പെരുന്ന സ്വദേശിനി ശ്യാമള ദാമോദരന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.30നാണ് അപകടം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി തിരികെ പോയ കാറും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍ യാത്രികരായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.