‘നന്ദി സഖാവേ’; പിണറായി വിജയന് നന്ദി പറഞ്ഞ് മലയാളത്തിലുള്ള ട്വീറ്റുമായി സ്റ്റാലിന്‍

0
122

കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തനിക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തമിഴിലുള്ള ട്വീറ്റ് റീ ട്വിറ്റ് ചെയ്തായിരുന്നു സ്റ്റാലിന്‍ നന്ദി കുറിപ്പ് പങ്കുവെച്ചത്. ‘നന്ദി സഖാവേ’ എന്നായിരുന്നു സ്റ്റാലിന്‍ മലയാളത്തില്‍ കുറിച്ചത്.

 

സ്റ്റാലിനെ നേരില്‍ക്കണ്ടാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആശംസ അറിയിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ആശംസയും നേര്‍ന്നിരുന്നു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നായിരുന്നു പിണറായിയുടെ ആശംസ. എം കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചടങ്ങിലും പിണറായി വിജയന്‍ പങ്കെടുത്തിരുന്നു.