ഭർത്താവിനെ സംശയം; ഫോൺ ചെയ്യുന്നതിനിടെ തലയ്‌ക്കടിച്ച് കൊന്ന് ഭാര്യ; സംഭവം തിരുവനന്തപുരത്ത്

0
101

ഭർത്താവിനെ ഭാര്യ തലയ്‌ക്കടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം.

രാത്രിയോടെ ക്ഷേത്രത്തിൽ നിന്ന് തിരികെ വന്ന സൗമ്യ ഭർത്താവ് അടുക്കളയുടെ പുറകിൽ നിന്നും ഫോൺ ചെയ്യുന്നത് കണ്ടു. തുടർന്ന് ഇരുവരും വഴക്ക് കൂടുകയും താഴെ കിടന്ന കല്ല് കൊണ്ട് തലയ്‌ക്ക് അടിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ഷിജുവിന്റെ തല ചിന്നി ചിതറി. കൊലപതകശേഷം സൗമ്യ ക്ഷേത്രത്തിൽ ചെന്ന് ബന്ധുക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കാണെന്നാണ് പ്രാഥമിക വിവരം. ഷിജു ഗൾഫിൽ നിന്നും നാട്ടിൽ വന്നിട്ട് 10 ദിവസമായിട്ടേയുള്ളൂ.