ഉക്രയ്‌നിൽ നിന്ന്‌ ഇതുവരെ 247 മലയാളി വിദ്യാർഥികൾ തിരിച്ചെത്തി: പി ശ്രീരാമകൃഷ്‌ണൻ

0
111

ഉക്രയ്‌നിൽ കുടങ്ങിയ 247 മലയാളി വിദ്യാർഥികളെ ഇതുവരെ തിരിച്ചെത്തിക്കാനായെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ. ഇന്ന് ഏഴ് വിമാനങ്ങൾ കൂടി ഉക്രയ്‌ന്റെ സമീപരാജ്യങ്ങളിൽ നിന്നായി എത്തുന്നുണ്ട്.

ഡൽഹിയിലും മുംബൈയിലുമായി എത്തുന്ന വിദ്യാർഥികളെ കേരളത്തിലേക്ക് കൊണ്ടുവരാനായി സംസ്ഥാനം ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്‌ണൻ അറിയിച്ചു.

3500 ലേറെ വിദ്യാർഥികൾ ഉക്രയ്‌നിൽനിന്നും മടങ്ങിയെത്താനായി നോർക്കയിൽ രജിസ്റ്റർ ചെയ്‌ട്ടുണ്ട്‌. എന്നാൽ 152 പേർ മാത്രമാണ് നോർക്കയിൽ രജിസ്റ്റർ ചെയ്‌ത ശേഷം ഉക്രയ്‌നിൽ പഠനത്തിനായി പോയതെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോർക്കയുടെ കൈയിൽ ഇല്ല. വിദേശത്ത് പോകുന്ന എല്ലാവരും നിർബന്ധമായും നോർക്കയിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.