സ്കൂൾ ബസ് മറിഞ്ഞു, ഒരു കുട്ടിക്ക് ഗുരുതര പരുക്ക്

0
101

ആറ്റിങ്ങൽ: സ്കൂൾ ബസ് മറിഞ്ഞു, ഒരു കുട്ടിക്ക് ഗുരുതര പരിക്ക്. മറ്റു വിദ്യാർത്ഥികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കിഴുവിലം എസ്.എസ്.എം.സ്കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിപെട്ടത്.

ബുധനാഴ്ച വൈകുന്നേരം നാലരയോടെ മുടപുരം തെങ്ങുംവിള ക്ഷേത്രത്തിനു സമീപത്താണ് അപകടം. നിയന്ത്രണം വിട്ട സ്കൂൾ ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വയലിലേക്ക് മറിഞ്ഞു. നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.