ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മരണം റഷ്യ അന്വേഷിക്കുമെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു. കഴിഞ്ഞ ദിവസം യുക്രൈന്‍ നഗരമായ കാര്‍ക്കീവിലായിരുന്നു നവീന്‍ കൊല്ലപ്പെട്ടത്. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. കാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു നവീന്‍ പഠിച്ചിരുന്നത്. സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയപ്പോള്‍ കനത്ത ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.
ഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി നവീൻ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യ അന്വേഷണം നടത്തുമെന്നും നവീന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും അംബാസഡർ അറിയിച്ചു. റഷ്യ വഴി ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. യുഎന്നിലെ നിഷ്‌പക്ഷ നിലപാട് ഇന്ത്യ തുടരണമെന്നും ഡെനിസ് അലിപോവ് അഭ്യർത്ഥിച്ചു.