സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തല്‍;സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും എന്‍ഐഎ മൊഴിയെടുത്തു

0
45

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എടുത്തു. എന്‍ ഐ എ ആണ് കൊച്ചിയില്‍ ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. ജയില്‍ മോചിതയായ ശേഷം സ്വപ്ന സുരേഷ് അടക്കം മാധ്യമങ്ങളിലൂെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തതെന്നാണ് സൂചന.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ലക്ഷ്യം.