തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് കാ​ട്ടു​തീ; അ​ഞ്ച് ഏ​ക്ക​ര്‍ ക​ത്തി​ന​ശി​ച്ചു

0
86

പാ​ലോ​ട് പെ​രി​ങ്ങ​മ​ല ഫോ​റ​സ്റ്റ് സെ​ക്ഷ​നി​ല്‍ കാ​ട്ടു​തീ പ​ട​രു​ന്നു. മ​ങ്ക​യം വെ​ങ്കി​ട്ട​മൂ​ട് ഭാ​ഗ​ത്ത് അ​ഞ്ച് ഏ​ക്ക​ര്‍ വ​ന​ഭൂ​മി ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​മാ​ര്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

പി​ന്നീ​ട് രാ​ത്രി​യി​ല്‍ ഇ​തേ​പ്ര​ദേ​ശ​ത്ത് വീ​ണ്ടും തീ​പ​ട​രു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ക​ന​ത്ത് കാ​റ്റ് വീ​ശി​യ​ത് തീ ​വേ​ഗ​ത്തി​ല്‍ പ​ട​രാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പാ​ലോ​ട് റേ​ഞ്ചി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. അ​ഞ്ചേ​ക്ക​റി​ലെ അ​ടി​ക്കാ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

വ​ലി​യ മ​ര​ങ്ങ​ള്‍ ക​ത്തു​ന്ന രീ​തി​യി​ലേ​ക്ക് തീ ​പ​ട​ര്‍​ന്നി​ട്ടി​ല്ല. ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​വും തീ​യ​ണ​യ്ക്കാ​ന്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഡി​എ​ഫ്‌ഒ സ്ഥ​ല​ത്തെ​ത്തി​.