കാർ മരത്തിലിടിച്ച് അച്ഛനും മകനും മരിച്ചു, അപകടത്തിൽപ്പെട്ടത് വിനോദയാത്രയ്ക്ക് പോയ കുടുംബം

0
60

വിനോദയാത്രയ്ക്ക് പോയ കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അച്ഛനും മകനും മരിച്ചു. ദേശീയപാതയില്‍ അയ്യങ്കാവില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ആറു പേര്‍ക്കു പരിക്കേറ്റു. അരൂക്കുറ്റി പഞ്ചായത്ത് 7ാംവാര്‍ഡ് കുറുവഞ്ചംകാട്ട് അബൂബക്കര്‍ (70), മകന്‍ ഷെഫീക്ക് (32) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുമ്പോഴാണ് അപകടം.

കാര്‍ ഡ്രൈവര്‍ മേക്കാച്ചിലില്‍ സിദ്ദിഖ്, മരിച്ച അബുവിന്റെ ഭാര്യ സീനത്ത് (62), ഷഫീഖിന്റെ ഭാര്യ സൂഫില (28), അനീസ (36), മുഹമ്മദ് സ്വാന്‍ (14), സുല്‍ഫിക്കര്‍ (20), അഷ്‌കര്‍ എന്നിവരെ പരുക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.