പബ്ജി കളിക്കുന്നതിനിടെ തര്‍ക്കം: മുംബൈയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

0
43

പബ്ജി കളിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ മൂന്ന് സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. താനെ നിവാസി സാഹില്‍ ജാദവിനെയാണ് കൂട്ടുകാർ ചേർന്ന് കുത്തിക്കൊന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

പബ്ജി കളിക്കുന്നതിനിടെ വഴക്കുണ്ടാവുകയും തുടര്‍ന്ന് കുത്തുകയായിരുന്നു. തർക്കം മൂത്തതോടെ വര്‍ത്തക് നഗര്‍ നിവാസിയായ സുഹൃത്തുക്കളായ പ്രണവ് മാലിയും മറ്റ് രണ്ട് കുട്ടികളും ചേര്‍ന്ന് കുത്തുകയായിരുന്നു. മൂന്ന് പ്രതികളും ചേര്‍ന്ന് സാഹിലിനെ നിരവധി തവണ കുത്തി. രക്തം വാർന്ന സാഹിൽ സംഭവസ്ഥലത്ത് മരിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.