പേസ്റ്റെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; 17 കാരിക്ക് ദാരുണാന്ത്യം

0
94

പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോ​ഗിച്ച്‌ പല്ല് തേച്ച 17കാരിക്ക് ദാരുണാന്ത്യം. മം​ഗളൂരി സുള്ള്യയിലെ മര്‍കഞ്ച ​ഗ്രാമത്തിലാണ് സംഭവം. പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി ശ്രവ്യയാണ് മരിച്ചത്. ഫെബ്രുവരി 14 നാണ് ടൂത്ത് പേസ്റ്റിന് പകരം എലിവിഷം കൊണ്ട് ശ്രവ്യ പല്ലുതേച്ചത്.

അബദ്ധം മനസ്സിലാക്കി വെള്ളം ഉപയോഗിച്ച്‌ വായ കഴുകുകയും ചെയ്തു. പിറ്റേന്ന് പ്രശ്നമൊന്നും ഉണ്ടായില്ലെങ്കിലും 17ന് വയറുവേദന അനുഭവപ്പെടുകയായിരുന്നു. പുത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് നില വഷളായി. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചായിരുന്നു അന്ത്യം.