കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശു നിലം നെല്‍കൃഷി’ പദ്ധതി ഉദ്ഘാടനം വ്യാഴാഴ്ച

0
86

കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശുനിലം നെല്‍കൃഷി’ പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് കൃഷിമന്ത്രി പി പ്രസാദ് നിര്‍വഹിക്കും. വെള്ളായണി കിരീടം പാലത്തിനു സമീപം പണ്ടാരക്കരി പാടശേഖരത്തിലെ 25 ഏക്കര്‍ സ്ഥലത്താണ് കൃഷിഭവന്റെ നേതൃത്വത്തില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ഞാറ് നടുന്നത്. മുതിര്‍ന്ന കര്‍ഷകനായ കുരുശന്‍നാടാരെ ചടങ്ങില്‍ മന്ത്രി ആദരിക്കും.

എം.വിന്‍സെന്റ് എംഎല്‍എ അധ്യക്ഷനാകും. സുഭിഷം-സുരക്ഷിതം കല്ലിയൂര്‍ പദ്ധതി പ്രകാരം ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം ഡോ. ശശി തരൂര്‍ എംപി നിര്‍വഹിക്കും. മുറ്റത്തെ/മട്ടുപ്പാവിലെ പച്ചക്കറികൃഷി പദ്ധതിയുടെ ഉദ്ഘാടനം സുരേഷ് ഗോപി എംപി പച്ചക്കറിത്തൈ വിതരണം ചെയ്ത് നിര്‍വഹിക്കും.