പ്രണയം നടിച്ച് പീഡനം: യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

0
38

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാരികയം കൊടുമുടി ഇലവുങ്കല്‍ ശശാങ്കന്‍ മകന്‍ ശരത്തിനെയാണ്(21), പോലീസ് ഇന്‍സ്പെക്‌ടര്‍ രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്.

2020 ജൂണ്‍ 19 മുതല്‍ 2022 ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി. എസ്‌ഐമാരായ സുരേഷ് കുമാര്‍, സുരേഷ് പണിക്കര്‍, എസ്‌സിപിഓ അന്‍സര്‍ എന്നിവരാണ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.