യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു

0
41

യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു. നടപടി ക്രമങ്ങള്‍ക്കായി പ്രത്യേക സെഷന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.യുക്രൈന്‍ അംഗത്വം നല്‍കുന്നതിനെ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ എതിര്‍ക്കാനുള്ള സാധ്യത കുറവാണ്.

റഷ്യയോട് മൃദുസമീപനമുണ്ടായിരുന്ന രാജ്യങ്ങള്‍ ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു. എന്നാല്‍ റഷ്യയുടെ യുദ്ധ നടപടിക്ക് പിന്നാലെ ഇരു രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ തിരിഞ്ഞു. ഇരു രാജ്യങ്ങളും യുക്രൈന്‍ അനുകൂല നിലപാടും സ്വീകരിച്ചിരുന്നു.