സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി; ഐ ടി ജീവനക്കാരന്‍ അറസ്റ്റില്‍

0
42

സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​ന ചിത്രങ്ങളെടുത്ത്​ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ ഐ ടി ജീവനക്കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂരിലെ സ്വകാര്യ ഐ ടി കമ്പനി ജീവനക്കാരൻ സി പിച്ചൈമുത്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക്​ ജീവനക്കാരിയായ ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത്​ പതിവായിരുന്നു. മുഖക്കുരുവുള്ളതിനാല്‍ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും സ്ത്രീധനമായി പുതിയ വീട്​ വാങ്ങിത്തരണമെന്നുമായിരുന്നു ആവശ്യം.

പിച്ചൈമുത്തുവിന്‍റെ കുടുംബാംഗങ്ങളും യുവതിയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്​. 2020 ഒക്ടോബര്‍ 29 നാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് യുവതിയുടെ വീട്ടുകാര്‍ വരന്‍റെ കുടുംബത്തിന് സ്വര്‍ണവും 5 ലക്ഷം രൂപയും നല്‍കിയിരുന്നു. ശനിയാഴ്ച ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്ന്​ യുവതിയെ കോയമ്പത്തൂർ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ്​ ഗാന്ധിപുരം മഹിള പൊലീസ്​ പ്രതിയെ അറസ്റ്റ്​ ചെയ്ത്​ ജയിലിലടച്ചത്.