Monday
12 January 2026
31.8 C
Kerala
HomeArticlesമൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദെല്ലെയുടെ മകന്‍ അന്തരിച്ചു

മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദെല്ലെയുടെ മകന്‍ അന്തരിച്ചു

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സത്യനാദെല്ലെയുടെ മകന്‍ സെയ്ന്‍ നാദെല്ല തിങ്കളാഴ്ച രാവിലെ അന്തരിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു. 26 വയസായിരുന്നു. സെയ്നിന് ജനനം മുതലേ സെറിബ്രല്‍ പാള്‍സി രോഗമുണ്ടായിരുന്നു. സത്യ നാദെല്ലെ തന്നെയാണ് ഇ-മെയിലില്‍ സന്ദേശത്തിലൂടെ വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചത്.

നാദെല്ലെ 2014-ല്‍ സി ഇ ഒ പദവി ഏറ്റെടുത്തതു മുതല്‍, മൈക്രോസോഫ്റ്റിന്‍റെ വികലാംഗരായ ഉപയോക്താക്കളെ കൂടി പരിഗണിക്കുന്ന രീതിയില്‍ നിരവധി പരിപാടികള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെയ്നിന്‍റെ ചികിത്സകള്‍ നടന്നിരുന്ന സിയാറ്റില്‍ ചില്‍ഡ്രന്‍സ് സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് ബ്രെയിന്‍ റിസര്‍ച്ച്‌ സെന്‍ററില്‍ ന്യൂറോ സയന്‍സ് ഗവേഷണങ്ങള്‍ക്കായി സെയ്ന്‍ നാദെല്ലയുടെ പേരില്‍ ഒരു എന്‍ഡോവ്ഡ് ചെയര്‍ സ്ഥാപിക്കുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments