Saturday
20 December 2025
29.8 C
Kerala
HomeIndiaയു പിയില്‍ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

യു പിയില്‍ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഉത്തര്‍പ്രദേശില്‍ ആറാം ഘട്ടത്തില്‍ 10 ജില്ലകളിലെ 57 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.

അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ പ്രചാരണവും ചൂടുപിടിച്ചിരിക്കുകയാണ്. കുടുംബ രാഷ്ട്രീയത്തെ ആവര്‍ത്തിച്ച്‌ വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ അവസാന ഘട്ട പ്രചാരണം നടത്തുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. റാലികളില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഭവന സന്ദര്‍ശനവും നടത്തും.

RELATED ARTICLES

Most Popular

Recent Comments