Monday
12 January 2026
31.8 C
Kerala
HomeKeralaBreaking പുനഃസംഘടന നിർത്തിവെക്കൽ; പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാനില്ല, ഭീഷണിയുമായി കെ സുധാകരൻ

Breaking പുനഃസംഘടന നിർത്തിവെക്കൽ; പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാനില്ല, ഭീഷണിയുമായി കെ സുധാകരൻ

പുനഃസംഘടന നിർത്തി വയ്ക്കാനുള്ള ഹൈക്കമാന്റ് നിർദ്ദേശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കടുത്ത അതൃപ്തി. എന്തിനും ഏതിനും ഇങ്ങനെ നിർദ്ദേശങ്ങൾ വന്നാൽ പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാനില്ലെന്ന് ഹൈക്കമാന്ഡിന് അയച്ച കത്തിൽ കെ സുധാകരൻ ഭീഷണി മുഴക്കി. പുനഃസംഘടന സംബന്ധിച്ച് തങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന എംപിമാരുടെ പരാതി കൂടി ഉയർന്നതോടെയാണ് എഐസിസി ഇടപെടൽ.

കോണ്‍ഗ്രസ് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് കഴിഞ്ഞദിവസം രാത്രി നിർദ്ദേശിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായാണ് പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരൻ ഭീഷണി മുഴക്കിയത്.

അതിനിടെ, ഹൈക്കമാൻഡിനെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാൽ കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത് ഞങ്ങളാണ്. ഞങ്ങൾ രണ്ടും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും. തങ്ങൾക്ക് കാര്യങ്ങൾ തീരുമാനിക്കാൻ കെപിസിസിസിയുടെ അനുമതിയുണ്ട് എന്നായിരുന്നു സതീശന്റെ പ്രതികരണം. ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിർന്ന നേതാക്കൾ നൽകിയ പരാതിയത്തെത്തുടർന്നാണ്. ഇത്തരം പരാതിയും പരിഭവവും സ്വാഭാവികം മാത്രമാണെന്നും സതീശൻ
പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments