സ്കൂൾ ഓഫ് ഡ്രാമയിലെ സമരത്തിന് ഐക്യദാർഡ്യം: പു ക സ

0
38

അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തോട് പുരോഗമനകലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അധ്യാപകർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരരംഗത്താണ്. കുറ്റം ചെയ്ത അധ്യാപകനെതിരെ യൂനിവേഴ്സിറ്റി അധികൃതർ ഇതിനകം നടപടി എടുക്കുകയും, നിയമ നടപടികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

സ്കൂൾ ഓഫ് ഡ്രാമ പോലുള്ള കലാവിദ്യാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ജീർണ്ണമായ കാര്യങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. മാനവികതയും, മനുഷ്യ തുല്യതയും, സ്ത്രീ നീതിയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ നാടക ചരിത്രത്തിൽ തന്നെ ഇത് ഇരുട്ടുവീഴ്ത്തുകയാണ്. അരണാട്ടുകരയിലെ കേമ്പസിലെ സ്ത്രീവിരുദ്ധ ഇടപെടലുകൾ മുളയിലെ നുള്ളിക്കളയേണ്ടതുണ്ട്. വിദ്യാർത്ഥിനികളെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ശിക്ഷ ഉറപ്പ് വരുത്താനുള്ള നിയമനടപടി സ്വീകരിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും ആവശ്യപ്പെട്ടു.