റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവെച്ച് എസ്ബിഐ

0
37

റഷ്യന്‍ സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അന്താരാഷ്ട്ര തലത്തില്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് എസ്ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എന്നാൽ, ഇതേപ്പറ്റി എസ്ബിഐ ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം, ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും എസ്ബിഐ സ്തംഭിപ്പിച്ചതായാണ് വിവരം.