തൃശൂരിൽ നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​നെത്തിയ വി​ദ്യാ​ര്‍​ഥി​ കൂ​ട്ടം തെ​റ്റി, എത്തിയത് 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ; ഉടൻ ക​ണ്ടെ​ത്തി പൊ​ലീ​സ്

0
38

തൃ​ശൂ​ര്‍ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ല്‍ ന​ട​ക്കു​ന്ന ജി​ല്ല​ ത​ല നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ധ്യാ​പ​ക​രോ​ടൊ​പ്പംഒ​രു സ്കൂ​ളി​ല്‍​നി​​ന്ന്​ തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ​ത്തി​യ പ​ത്ത് കു​ട്ടി​ളി​ലൊ​രാ​ളെ കാണാതായതിനെത്തുടര്‍ന്ന് മി​നി​റ്റു​ക​ള്‍​ക്ക​കം വിദ്യാര്‍ത്ഥിയെ ക​ണ്ടെ​ത്തി പൊ​ലീ​സ്.

മ​ത്സ​ര​ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ശ​ക്ത​ന്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​​പ്പോ​ഴാ​ണ് ഒ​രു വി​ദ്യാ​ര്‍​ഥി​യു​ടെ കു​റ​വു​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്. ​ട​ന്‍ സ്റ്റാ​ന്‍​ഡി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ വിവരമറിയിക്കുകയും ഉ​ട​ന്‍ ത​ന്നെ വി​വ​രം ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് കൈ​മാ​റി.

കാ​ണാ​താ​യ കു​ട്ടി​യു​ടെ ഫോ​ട്ടോ ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കും അ​യ​ച്ചു​കൊ​ടു​ത്തു. ഇ​തോ​ടെ​യാ​ണ് ഒ​ന്നു​മ​റി​യാ​തെ യാ​ത്ര തു​ട​ര്‍​ന്നി​രു​ന്ന കു​ട്ടി​യെ കണ്ടെത്തിയത്.