Thursday
18 December 2025
29.8 C
Kerala
HomeKeralaഉന്നത ആശയങ്ങള്‍ക്കായി പോരാടാന്‍ കഴിയട്ടെ'; സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പിണറായി; സന്തോഷം പങ്കുവെച്ച്‌ കുറിപ്പ്

ഉന്നത ആശയങ്ങള്‍ക്കായി പോരാടാന്‍ കഴിയട്ടെ’; സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പിണറായി; സന്തോഷം പങ്കുവെച്ച്‌ കുറിപ്പ്

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാലിനെ നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ചുവെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും പിണറായി ആശംസിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

 

RELATED ARTICLES

Most Popular

Recent Comments