ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത

0
40

ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുമൂലം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പ്രവചിച്ചു.

തെക്ക്-കിഴക്കൻ ബംഗാള്‍ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗത്തിൽ ശക്‌തമായ കാറ്റ് വീശാനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കി.