കെപിസിസി പുനഃസംഘടന: തർക്കം രൂക്ഷം, കെ.സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍റിന് പരാതി

0
51

കെപിസിസി പുനഃസംഘടനയെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. കെ സുധാകരന്റെ രാജി സന്നദ്ധതയ്ക്ക് പിന്നാലെ കെ സി വേണുഗോപാലിനെതിരെയും നീക്കം ശക്തമാക്കി ഒരു വിഭാഗം. കെ സി വേണുഗോപാല്‍ പുനഃസംഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹൈക്കമാന്‍റിന് പരാതി ലഭിച്ചു.

ഗ്രൂപ്പ് ഉണ്ടാക്കാന്‍ കെ സി ശ്രമിക്കുന്നുവെന്നും അനുകൂലികളെ ഭാരവാഹികളാക്കാന്‍ കെപിസിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും പരാതി. കെപിസിസി മുന്‍ ഭാരവാഹികളാണ് പരാതി ഉന്നയിച്ചത്. കെപിസിസി പുനഃസംഘടന നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് തര്‍ക്കം രൂക്ഷമാകുന്നത്.