ഉക്രൈൻ ഖാര്‍ഖീവിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

0
85

റഷ്യ-ഉക്രൈൻ ഏറ്റുമുട്ടലിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണാടക ഹാവേരിയിലെ ശേഖർ ഗൗഡയുടെ മകനും ഖാര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21) എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. റഷ്യയുടെ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.

ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. ഫോര്‍ത്ത് ഹോസ്റ്റല്‍ എന്ന സ്‌റ്റേഷനിലെ ബങ്കാറിലായിരുന്നു നവീനും കൂട്ടുകാരും കഴിഞ്ഞിരുന്നത്. അതേസമയം, രക്ഷപ്പെടാനായി ട്രെയിന്‍ വഴി അതിര്‍ത്തിയിലേക്കെത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഷെല്ലാക്രമണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

 

മരണവിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ”ഇന്ന് രാവിലെ ഖാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.” – ഇന്ത്യന്‍ വിദേശകാര്യവക്താവ് അരിന്ദം അബ്ഗച്ചി ട്വിറ്ററില്‍ കുറിച്ചു.