Monday
12 January 2026
20.8 C
Kerala
HomeKeralaപീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ

പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ

സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. സുനിൽ കുമാർ അറസ്‌റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ്. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ് മുടക്കി സമരവുമായി വിദ്യാർഥികൾ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്.

രണ്ട് അധ്യാപകർക്ക് എതിരെയാണ് പെൺകുട്ടി ആരോപണം ഉന്നയിച്ചത്. കേരള സർവകലാശാലയിൽ നിന്ന് വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകൻ ഓറിയന്റേഷന്‍ ക്‌ളാസിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറി. ഈ വിവരം കോളേജ് ഡീനിനെയും വകുപ്പ് മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്‌കൂൾ ഓഫ് ഡ്രാമയിലെ ഡീൻ സുനില്‍കുമാറെത്തി.

സൗഹൃദപൂർവം സംസാരിച്ച ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ ഇയാൾ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെണ്‍കുട്ടി ആത്‍മഹത്യക്കും ശ്രമിച്ചിരുന്നു.

ആരോപണവിധേയനായ അധ്യാപകനെ അറസ്‌റ്റ്‌ ചെയ്യണമെന്ന ആവശ്യം ശക്‌തമാക്കി വിദ്യാർഥികള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനായി സമൂഹ മാദ്ധ്യമങ്ങളിലും ക്യാംപയിൻ ആരംഭിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments