Monday
12 January 2026
27.8 C
Kerala
HomeKeralaഇടുക്കിയിൽ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനം, ഒരാൾക്ക് പരിക്ക്

ഇടുക്കിയിൽ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനം, ഒരാൾക്ക് പരിക്ക്

ഇടുക്കി കോയമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ തീപിടിയതും ഉണ്ടായി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളി മധ്യപ്രദേശ് സ്വദേശി രോഹിത്തിനാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ 150 കിലോ ഉണക്ക ഏലയ്ക്ക നശിച്ചു.

മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലം ഡ്രയറിലാണ് സ്ഫോടനം. ഡ്രയറിന്റെ വാതിലും ജനലും ഷട്ടറും ചിതറിത്തെറിച്ചു. ഡ്രയര്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ മണ്ണെണ്ണയും ടിന്നറും അകത്തേക്ക് ഇട്ടതാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തു താമസിക്കുന്നവരാണ് തീയണച്ചത്. വിരലടയാള വിദഗ്ധരും ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി.

RELATED ARTICLES

Most Popular

Recent Comments