മദ്യപിച്ച്‌ പൊലീസ് പിടിയിലാകുന്നവരെ ജയിലിലടക്കില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍

0
41

മദ്യപിച്ച്‌ പൊലീസ് പിടിയിലാകുന്നവരെ ജയിലിലടക്കില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍. മദ്യം കഴിക്കുന്നവരെ ജയിലിലേക്ക് അയക്കുന്നതിന് പകരം മദ്യ മാഫിയയെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ കുറ്റക്കാരോട് ആവശ്യപ്പെടുമെന്നതാണ് നിതീഷ് കുമാര്‍ സര്‍ക്കാറിന്‍റെ പുതിയ ഉത്തരവ്.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ വിജയിച്ചാല്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെടാം. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉത്തരവ് നടപ്പാക്കാന്‍ പൊലീസിനും നിരോധന വകുപ്പിനും അധികാരം നല്‍കി.