Monday
12 January 2026
31.8 C
Kerala
HomeKeralaഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായ ഫോട്ടോഗ്രാഫി വിദ്യാര്‍ഥി ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍

ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായ ഫോട്ടോഗ്രാഫി വിദ്യാര്‍ഥി ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍

തൃക്കണ്ണാട്ടെ ആറാട്ടുത്സവത്തിനെത്തി മടങ്ങുന്നതിനിടെ കാണാതായ ഫോട്ടോഗ്രാഫി വിദ്യാര്‍ഥി ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍. കാഞ്ഞങ്ങാട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയും മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണന്റെ മകനുമായ വിജേഷിനെ(20)യാണ് മാങ്ങാട് -ചട്ടഞ്ചാല്‍ റോഡിലെ കൂളിക്കുന്ന് വളവിന് സമീപം റോഡരികിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിജേഷ് രാത്രി 12.30 മണിയോടെ ബൈക്കില്‍ മടങ്ങിയിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്.

വീട്ടുകാരുടെ പരാതിയിൽ ആദൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഫോണ്‍ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കാതിരുന്നത് സംശയം വര്‍ധിപ്പിച്ചു. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാത്രി 10 മണിയോടെ കുളിക്കുന്നിലെ അപകട വളവില്‍ റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞത് ശ്രദ്ധയില്‍പെട്ടത്.

വിജേഷിനെ തൊട്ടടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് മേൽപ്പറമ്പ് സിഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഹെല്‍മെറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഹെല്‍മെറ്റിന്റെ മുന്‍വശത്തെ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

RELATED ARTICLES

Most Popular

Recent Comments