മണിപ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത ജാഗ്രത

0
69

മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. രണ്ട് ദിവസം മുമ്പ് ചുരചാന്ദ്പൂറിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.

ഇതിന് പുറമെ മണിപ്പൂർ പിസിസി പ്രസിഡണ്ട് എൻ ലോകെൻ സിംഗ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാർ സിംഗ് എന്നിവരടക്കം 173 സ്‌ഥാനാർഥികൾ മൽസര രംഗത്തുണ്ട്. 10.49 ലക്ഷം സ്‌ത്രീകളും 9.58 ലക്ഷം പുരുഷൻമാരും ഉൾപ്പടെ 20 ലക്ഷത്തിലധികം വോട്ടർമാരാണ് ഉള്ളത്. 12,22,713 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യുക. മാർച്ച് അഞ്ചിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.