ബെലാറസില്‍ റഷ്യ – യുക്രൈന്‍ സന്ധി ചര്‍ച്ച നടത്തി

0
127

ബെലാറസില്‍ സന്ധി ചര്‍ച്ച. റഷ്യയുടെ ക്ഷണമനുസരിച്ച് യുക്രൈന്‍ പ്രതിനിധി സംഘം ബെലാറസില്‍ എത്തി നേരത്തെത്തന്നെ എത്തിയ റഷ്യന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി. റഷ്യന്‍ പക്ഷത്തുള്ള രാജ്യമാണ് ബെലാറൂസ്. ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.