കോട്ടയത്തെ ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി കെട്ടിപ്പൊക്കിയ ആകാശപ്പാതയുടെ നിര്‍മാണം അന്വേഷിക്കാന്‍ വിജിലന്‍സും എത്തി. ആകാശപാതയുമായി ബന്ധപ്പെട്ട് 2020 -ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും. അന്വേഷണം നടക്കുന്നതോടെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് കുരുക്കാകും എന്നാണ് സൂചന.
പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ നിര്‍ദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് സംഘവുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. 2016-ലാണ് ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രത്യേക താല്പര്യമെടുത്താണ് ആകാശപാത കൊണ്ടുവന്നത്. ആകാശപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിര്‍മാണം ആരംഭിച്ചെന്നാണ് പരാതി.